Geography

General GeographyIndian GeographyKerala Geography

Geographical settings

Differences in the heating and cooling of earth surfaces and the cycles those develop daily or annually can create several common, local or regional winds.

Cold Wind

Warm Winds

Pampero

Foehn/Fohn

Gregale

Chinook

Bora

Zonda

Tramontane

Loo

Mistral

Sirocco

ഭൂമിയുടെ ആന്തരിക ഘടന

ഭൂമിയുടെ ആന്തരിക ഘടന


ഭൂമിയുടെ ആഴം കൂടുന്നതിനനുസരിച്ച് താപവും മർദ്ദവും കൂടുന്നു. മുകളിലത്തെ പാളികൾ ചെലുത്തുന്ന ഭാരമാണ് താഴേക്ക് പോകുംതോറുമുള്ള ഈ മർദ്ദവ്യതിയാനത്തിന് കാരണം. ഭൂമിയുടെ കേന്ദ്രഭാഗത്ത് അനുഭവപ്പെടുന്ന താപം ഏകദേശം 50000C ആണ്. 

ഭൂമിയുടെ ഉള്ളറയെപ്പറ്റി മനസ്സിലാക്കുവാനുള്ള മാർഗ്ഗങ്ങൾ

  • അഗ്നിപർവ്വത സ്ഫോടനങ്ങളിലൂടെ ഭൗമോപരിതലത്തിൽ എത്തിച്ചേരുന്ന വസ്തുക്കളിൽ നിന്ന്.
  • ഖനികളിൽനിന്നു ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ.
  • ഭൂകമ്പ സമയത്തുണ്ടാവുന്ന തരംഗങ്ങളുടെ ചലനം വിശകലനം ചെയ്യുന്നതിലൂടെ.

ഭൂകമ്പ സമയത്ത് സൃഷ്ടിക്കപ്പെടുന്ന തരംഗങ്ങളെ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഭൂമിയെ വ്യത്യസ്ത പാളികളായി തരം തിരിച്ചിരിക്കുന്നു.

  • ഭൂവൽക്കം (Crust)
  • മാന്റിൽ (Mantle)
  • കാമ്പ് (core)
ഭൂവൽക്കം (Crust) മാന്റിൽ Mantle) കാമ്പ് (core)
  • ഭൂമിയുടെ താരതമ്യേന നേർത്ത പുറന്തോട്.
  • ഏകദേശം 40 കി.മീ കനം.
  • രണ്ട് ഭാഗങ്ങൾ -
  1. വൻകരഭൂവൽക്കം
  2. സമുദ്രഭൂവൽക്കം 
  • ഭൂവൽക്കത്തിന് താഴെയായി സ്ഥിതി ചെയ്യുന്നു.
  • ഭൂവൽക്കപാളിക്ക് താഴെ തുടങ്ങി 2900 കി.മീ വരെ.
  • രണ്ട് ഭാഗങ്ങൾ -
  1. ഉപരിമാന്റിൽ
  2. അധോമാന്റിൽ
  • ഭൂമിയുടെ കേന്ദ്രഭാഗം.
  • 2900 കി.മീ തുടങ്ങി 6371 കി.മീ വരെ.
  • രണ്ട് ഭാഗങ്ങൾ -
  1. പുറക്കാമ്പ്
  2. അകക്കാമ്പ്

വൻകരഭൂവൽക്കം

സിലിക്ക (Silica) അലുമിന (Alumina) എന്നീ ധാതുക്കൾ മുഖ്യമായും അടങ്ങിയിരിക്കുന്ന-തിനാൽ വൻകരഭൂവൽക്കത്തെ സിയാൽ (SIAL) എന്ന് വിളിക്കുന്നു.

സമുദ്രഭൂവൽക്കം 

സിലിക്ക (Silica) മഗ്നീഷ്യം (Magnesium) എന്നീ ധാതുക്കൾ മുഖ്യമായും അടങ്ങിയിരിക്കുന്ന- തിനാൽ സമുദ്രഭൂവൽക്കത്തെ സിമാ (SIMA) എന്ന് വിളിക്കുന്നു.

ഉപരിമാന്റിൽ

സിലിക്കൺ സംയുക്തങ്ങൾ കൊണ്ട് നിർമ്മിതമായ ഈ പാളി ഖരാവസ്ഥയിലാണ്.

അധോമാന്റിൽ

ഉപരിമാന്റിലിന് താഴെയായി സ്ഥിതി ചെയ്യുന്ന ഈ പാളിയിൽ പദാർത്ഥങ്ങൾ അർധദ്രാവസ്ഥയിലാണ്.

പ്രധാനമായും നിക്കൽ (Ni) ഇരുമ്പ് (Fe) എന്നീ ധാതുക്ക-ളാൽ നിർമ്മിതമായതിനാൽ കാമ്പ് നിഫെ എന്നും അറിയപ്പെടുന്നു.

പുറക്കാമ്പ്

പുറക്കാമ്പിലെ പദാർത്ഥങ്ങൾ ഉരുകിയ അവസ്ഥയിലാണ്.

അകക്കാമ്പ്

ഭൂമിയുടെ കേന്ദ്രഭാഗത്ത് അനുഭവപ്പെടുന്ന ഉയർന്ന മർദ്ദംമൂലം അകക്കാമ്പ് ഖരാവസ്ഥയിൽ സ്ഥിതി ചെയ്യുന്നു.

 

PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ 

 

 

 

Rivers

  • Kerala has a total of 44 rivers, of which 40 are classified as minor rivers and 4 as medium rivers.

  • Most of these rivers originate in the Western Ghats mountain range.

  • Out of the total rivers, 41 flow westwards towards the Arabian Sea.

  • Only 3 rivers flow eastwards, towards neighboring states.

  • Among these rivers, 11 have lengths greater than 100 kilometers.

  • Kasargod district has the highest number of rivers flowing through it, with a total of 12 rivers.

  • The longest river in Kerala is the Periyar, which stretches about 244 kilometers.

  • The smallest river is the Manjeswaram River, about 16 kilometers long, located asn the northernmost river of Kerala.

  • The southernmost river in Kerala is the Neyyar River.

  • The longest river flowing eastwards is the Kabani River.

  • The smallest east-flowing river is the Pambar River.

  • The smallest river that discharges directly into the sea is the Ramapuram River.

Economics

Indian Economy and ConceptsKerala Economy

No topics available

History

KeralaIndiaWorldMedieval India

Arrival of Europeans

Vasco da Gama

റഷ്യന്‍ വിപ്ലവം

ചൈനീസ്‌ വിപ്ലവം

രണ്ടാം ലോക മഹായുദ്ധത്തിന്റെ രാഷ്ട്രീയ ചരിത്രം

ഐക്യരാഷ്ട്ര സംഘടന

ഐക്യരാഷ്ട്ര സംഘടന


  • ലോകരാഷ്‌ട്രങ്ങളുടെ സഹകരണവും സമാധാനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയാണ് യു. എൻ എന്നറിയപ്പെടുന്ന ഐക്യരാഷ്ട്ര സഭ. 
  • രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോക രാജ്യങ്ങൾക്കിടയിൽ സമാധാനം ഉറപ്പാക്കാൻ രൂപീകൃതമായ പ്രസ്ഥാനമാണിത്.  ഇതേ ലക്ഷ്യത്തോടുകൂടി, ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം രൂപം കൊണ്ട ലീഗ് ഓഫ് നേഷൻസ് പിരിച്ചുവിട്ടുകൊണ്ടാണ് ഐക്യരാഷ്ട്ര സംഘടനക്ക് രൂപം കൊടുത്തത്.
  • സ്ഥാപിതം: 24 ഒക്ടോബർ 1945 (ഈ ദിനത്തിന്റെ വാർഷികം 1948 മുതൽ ഐക്യരാഷ്ട്ര ദിനമായി ആചരിക്കുന്നു.)
  • ആസ്ഥാനം: മാന്‍ഹട്ടന്‍, ന്യൂയോർക്ക്, യു.എസ്.എ.
  • സെക്രട്ടറി ജനറല്‍: പോര്‍ച്ചുഗീസുകാരനായ അന്റോണിയോ ഗുട്ടെറസ് ആണ് ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍. 
  • നിലവിലെ അംഗങ്ങൾ: 193 രാജ്യങ്ങൾ (ആദ്യം 51 രാജ്യങ്ങള്‍)
  • ഔദ്യോഗിക ഭാഷകൾ: ആറ് ഭാഷകൾ - അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്
  • 1945 ഒക്ടോബര്‍ 30ന് ഇന്ത്യ യു. എന്‍. അംഗത്വം നേടി.
  • അമേരിക്കന്‍  പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ളിൻ  റൂസ് വെല്‍റ്റാണ് യുണൈറ്റഡ് നേഷന്‍സ് (യു.എന്‍.) എന്ന പേര് നിര്‍ദേശിച്ചത് 

ലക്ഷ്യങ്ങൾ (Aim)

  1. ആന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുക.
  2. രാജ്യങ്ങൾക്കിടയിൽ സൗഹൃദ ബന്ധം വളർത്തിയെടുക്കുക.
  3. സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, അല്ലെങ്കിൽ മാനുഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പുവരുത്തുക.
  4. മനുഷ്യാവകാശങ്ങളോടും മൗലിക സ്വാതന്ത്ര്യങ്ങളോടുമുള്ള ആദരവ്  പ്രോത്സാഹിപ്പിക്കുക.
  5. പൊതു ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ രാഷ്ട്രങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രമായി പ്രവർത്തിക്കുക.

ഘടകങ്ങള്‍ (Organs)

പൊതുസഭ, രക്ഷാസഭ, സാമൂഹിക സാമ്പത്തിക സഭ, സെക്രട്ടേറിയറ്റ്, അന്താരാഷ്ട്രാ നീതിന്യായ കോടതി, ട്രസ്റ്റീഷിപ്പ് കൗണ്‍സില്‍ തുടങ്ങിയവയാണ് ഐക്യരാഷ്ട്രസഭയുടെ പ്രധാന ഘടകങ്ങള്‍. 
1. പൊതുസഭ (General Assembly)

  • എല്ലാ അംഗരാജ്യങ്ങൾക്കും സമാന പ്രതിനിധാനം
  • ആഗോള വിഷയങ്ങൾ ചർച്ച ചെയ്ത് നിർദേശങ്ങൾ സ്വീകരിക്കുന്നു

2. രക്ഷാസഭ [Security Council (SC)]

  • സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നു
  • 15 അംഗങ്ങൾ: 5 സ്ഥിരാംഗങ്ങൾ (P5) + 10 അസ്ഥിരാംഗങ്ങൾ
  • സ്ഥിരാംഗങ്ങൾ (P5): യു. എസ്. എ., യു. കെ., ഫ്രാൻസ്, റഷ്യ, ചൈന
  • സ്ഥിരാംഗങ്ങളുടെ വോട്ടിന് വീറ്റോ അവകാശം ഉണ്ട്.

3. സാമൂഹിക സാമ്പത്തിക സഭ [Economic and Social Council (ECOSOC)]

  • സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക വികസനം പ്രോത്സാഹിപ്പിക്കുന്നു

4. അന്താരാഷ്ട്രാ നീതിന്യായ കോടതി [International Court of Justice (ICJ)]

  • രാജ്യങ്ങൾക്കിടയിലെ നിയമപരമായ തർക്കങ്ങൾ പരിഹരിക്കുന്നു

5. സെക്രട്ടേറിയറ്റ് (Secretariat)

  • അഡ്മിനിസ്ട്രേറ്റീവ് ബോഡി, സെക്രേറ്ററി ജനറൽ നേതൃത്വം നൽകുന്നു

6. ട്രസ്റ്റീസ്‌ഷിപ്പ് കൗൺസിൽ (Trusteeship Council)

  • ആദ്യകാലത്ത് ട്രസ്റ്റീസ്‌ഷിപ്പ് പ്രദേശങ്ങൾ നിയന്ത്രിച്ചു, ഇപ്പോൾ പ്രവർത്തനരഹിതം

പ്രത്യേക ഏജൻസികൾ

  •  ഐക്യരാഷ്ട്രസഭയുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്വയംഭരണാധികാരമുള്ള അന്താരാഷ്ട്ര സംഘടനകളാണ് യുഎൻ പ്രത്യേക ഏജൻസികൾ. നിലവിൽ ഐക്യരാഷ്ട്രസഭയ്ക്ക് 15 പ്രത്യേക ഏജൻസികളുണ്ട്.
  • പ്രത്യേക കരാറുകൾ വഴിയാണ് ഇവയെ ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെടുത്തുന്നത് . ഐക്യരാഷ്ട്രസഭയ്ക്കുവേണ്ടി വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഇവയ്ക്ക് സ്വന്തമായി ഒരു ആസ്ഥാനവുമുണ്ട്.
  • ചില പ്രത്യേക ഏജൻസികൾ ഐക്യരാഷ്ട്രസഭയ്ക്ക് വളരെ മുമ്പുതന്നെ നിലവിലുണ്ടായിരുന്നു, മറ്റുള്ളവ വളരെ പിന്നീട് സ്ഥാപിതമായവയാണ്.
  • 1865-ൽ സ്ഥാപിതമായ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻസ് യൂണിയൻ (ITU) ആണ് ഏറ്റവും പഴയ ഏജൻസി .             
  • ഏറ്റവും പുതിയത് 1995-ൽ സ്ഥാപിതമായ ലോക വ്യാപാര സംഘടനയാണ് (WTO).

 

Name

Headquarters

Year Established

1. Food and Agriculture Organization of the United Nations (FAO)

Rome, Italy

1945

2. International Civil Aviation Organization (ICAO)

Montreal, Canada

1944

3. International Fund for Agricultural Development (IFAD)

Rome, Italy

1977

4. International Labour Organization (ILO)

Geneva, Switzerland

1919

5. International Monetary Fund (IMF)

Washington, D.C., USA

1944

6. International Maritime Organization (IMO)

London, United Kingdom

1948

7. International Telecommunication Union (ITU)

Geneva, Switzerland

1865

8. United Nations Educational, Scientific and Cultural Organization (UNESCO)

Paris, France

1945

9. United Nations Industrial Development Organization (UNIDO)

Vienna, Austria

1966

10. World Tourism Organization (UNWTO)

Madrid, Spain

1975

11. Universal Postal Union (UPU)

Bern, Switzerland

1874

12. World Health Organization (WHO)

Geneva, Switzerland

1948

13. World Intellectual Property Organization (WIPO)

Geneva, Switzerland

1967

14. World Meteorological Organization (WMO)

Geneva, Switzerland

1950

15. World Bank Group

Washington, D.C., USA

International Bank for Reconstruction and Development (IBRD)

Washington, D.C., USA

1944

International Finance Corporation (IFC)

Washington, D.C., USA

1956

International Development Association (IDA)

Washington, D.C., USA

1960

International Centre for Settlement of Investment Disputes (ICSID)

Washington, D.C., USA

1966

Multilateral Investment Guarantee Agency (MIGA)

Washington, D.C., USA

1988

 

ലോക ബാങ്ക്

ലോക ബാങ്ക് ഗ്രൂപ്പിലെ അഞ്ച് പ്രധാന സ്ഥാപനങ്ങൾ ഇവയാണ്: ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റ് (IBRD), ഇന്റർനാഷണൽ ഡെവലപ്‌മെന്റ് അസോസിയേഷൻ (IDA), ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (IFC), മൾട്ടി ലാറ്ററൽ ഇൻവെസ്റ്റ്‌മെന്റ് ഗ്യാരണ്ടി ഏജൻസി (MIGA), ഇന്റർനാഷണൽ സെന്റർ ഫോർ സെറ്റിൽമെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ഡിസ്പ്യൂട്ടീസ് (ICSID).

  • ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റ് (IBRD): ലോക ബാങ്ക് എന്ന പേരിലും ഇത് അറിയപ്പെടുന്നു. അംഗരാജ്യങ്ങൾക്ക് വായ്പകൾ നൽകി വികസന പ്രവർത്തനങ്ങൾ സഹായിക്കുന്നു.
  • ഇന്റർനാഷണൽ ഡെവലപ്‌മെന്റ് അസോസിയേഷൻ (IDA): ദരിദ്ര രാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം നൽകുന്നു.
  • ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (IFC): വികസ്വര രാജ്യങ്ങളിലെ സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്നു.
  • മൾട്ടി ലാറ്ററൽ ഇൻവെസ്റ്റ്‌മെന്റ് ഗ്യാരണ്ടി ഏജൻസി (MIGA): വികസ്വര രാജ്യങ്ങളിലെ നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടി നൽകുന്നു.
  • ഇന്റർനാഷണൽ സെന്റർ ഫോർ സെറ്റിൽമെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ഡിസ്പ്യൂട്ടീസ് (ICSID): നിക്ഷേപവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു. 

മറ്റ്‌ അന്താരാഷ്ട്ര സംഘടനകള്‍

Medieval India

മുഗൾഭരണം (1526-1857)

  • 1526 ൽ മുഗൾഭരണം സ്ഥാപിച്ചത് ബാബറാണ്.
  • 1857 വരെ ഡൽഹി കേന്ദ്രമാക്കിയായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്.
  • ഇന്നത്തെ ഇന്ത്യക്ക് പുറമേ അയൽ രാജ്യങ്ങിലേക്കും മുഗൾഭരണം വ്യാപിച്ചിരുന്നു.

Medieval India

മുഗൾഭരണം (1526-1857)

  • 1526 ൽ മുഗൾഭരണം സ്ഥാപിച്ചത് ബാബറാണ്.
  • 1857 വരെ ഡൽഹി കേന്ദ്രമാക്കിയായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്.
  • ഇന്നത്തെ ഇന്ത്യക്ക് പുറമേ അയൽ രാജ്യങ്ങിലേക്കും മുഗൾഭരണം വ്യാപിച്ചിരുന്നു.

മുഗളരും ഒന്നാം പാനിപ്പത്ത് യുദ്ധവും

  • 'മംഗോൾ' എന്ന പദത്തിൽ നിന്നാണ് 'മുഗൾ' എന്ന പേര് ഉത്ഭവിച്ചത്.
  • മുഗൾ രാജ്യ സ്ഥാപകനായ ബാബർ, പിതാവ് വഴി തുർക്കി ഭരണാധികാരിയായിരുന്ന തിമൂറിന്റെയും മാതാവ് വഴി മംഗോൾ രാജാവായിരുന്ന ചെങ്കിസ് ഖാന്റെയും പിൻഗാമിയായിരുന്നു.
  • 16-ാം നൂറ്റാണ്ടിൽ യൂറോപ്യരാണ് ഈ രാജവംശത്തെ 'മുഗൾ' എന്ന് വിളിച്ചു തുടങ്ങിയത്.
  • ലോദിവംശത്തിലെ അവസാനത്തെ ഭരണാധികാരിയായ ഇബ്രാഹിംലോദിയും കാബൂളിലെ ഭരണാധികാരിയായിരുന്ന ബാബറും 1526 ൽ ഹരിയാനയിലെ പാനിപ്പത്തിൽവെച്ച് ഏറ്റുമുട്ടിയതാണ് ഒന്നാം പാനിപ്പത്ത് യുദ്ധമെന്ന് വിശേഷിപ്പിക്കുന്നത്.
  • ഈ യുദ്ധവിജയത്തിലൂടെയാണ് ബാബർ ഇന്ത്യയിൽ മുഗൾ ഭരണം സ്ഥാപിച്ചത്.
  • 1575 ൽ അക്ബറിന്റെ പുതിയ തലസ്ഥാനമായ ഫത്തേപ്പൂർ സിക്രിയിൽ ഇബാദത്ത് ഖാന പണികഴിപ്പിച്ചു.
  • വിവിധ മതങ്ങളിലെ പണ്ഡിതരും പ്രമുഖരും ഇവിടെ ഒത്തു ചേർന്നിരുന്നു.
  • അക്ബർ പിന്തുടർന്നിരുന്ന മതസഹിഷ്ണുതാനയത്തിന് ഇത്തരം ചർച്ചകൾ ഉത്തമ ഉദാഹരണങ്ങളാണ്.
  • എല്ലാ മതങ്ങളുടെയും നല്ലവശങ്ങൾ കോർത്തിണക്കി അക്ബർ രൂപംകൊടുത്ത ദർശനമാണ് ദിൻ-ഇ-ലാഹി.
  • എല്ലാവർക്കും സമാധാനം അഥവാ സുൽഹ്-ഇ-കുൽ എന്നതാണ് ഈ ദർശനത്തിന്റെ കാതൽ.
  • എല്ലാ ദർശനങ്ങളും മനുഷ്യരുടെ ക്ഷേമത്തിനുവേണ്ടിയുള്ളതാണ് എന്ന ആശയം വ്യക്തമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
  • 'ജസിയ' എന്ന മതനികുതി നിർത്തലാക്കിയത് ഭരണരംഗത്തും അക്ബർ സഹിഷ്ണുതാനയം പിന്തുടർന്നിരുന്നു എന്നതിന് തെളിവാണ്.
  • മുഗൾ ഭരണത്തിന്റെ എല്ലാ മേഖലകളിലും എല്ലാ മതസ്ഥരേയും തുല്യമായി പരിഗണിച്ചിരുന്നു.
  • രാജാ ടോഡർമാൾ, രാജാ മാൻസിങ്, രാജാ ഭഗവൻദാസ്, ബീർബൽ എന്നിവർ അക്ബർ ചക്രവർത്തിയുടെ രാജസദസ്സിൽ ഉന്നതസ്ഥാനം വഹിച്ചിരുന്നവരിൽ പ്രധാനികളാണ്.
  • 'തുസൂകി ജഹാംഗിറി' രചിച്ചത് - ജഹാംഗീർ

ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution in England)

അമേരിക്കന്‍ സ്വാതന്ത്ര്യ സമരം

ഫ്രഞ്ച്‌ വിപ്ലവം

Indian Constitution

No topics available

Civics

No topics available

Art, Literature, Culture and Sports

കലസാഹിത്യംസംസ്കാരംകായികം

കായിക താരങ്ങൾ

ഫുട്ബോൾ 

1. ലയണൽ മെസ്സി 

പ്രധാന നേട്ടങ്ങൾ 

  • ലയണൽ മെസിയാണ് ഏറ്റവും കൂടുതൽ ബലൺ ഡി ഓർ പുരസ്കാരം നേടിയ താരം - ആകെ 8 തവണ.
  • ഒരു ക്ലബിനുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫുട്ബോൾ താരമാണ് മെസി - ബാഴ്സലോണയ്ക്കായി 672 ഗോളുകൾ.
  • അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും മെസിയാണ് - 108-ൽ അധികം ഗോളുകൾ.
  • ക്ലബ് മത്സരങ്ങളും രാജ്യാന്തര മത്സരങ്ങളും ഉൾപ്പെടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമാണ് മെസി - 370-ൽ അധികം അസിസ്റ്റുകൾ.
  • ഫിഫാ ലോകകപ്പ് ഗോൾഡൻ ബോൾ രണ്ട് തവണ നേടുന്ന ഏക ഫുട്ബോൾ താരമാണ് ലയണൽ മെസി.

Kerala Governance

No topics available

General English

English GrammarVocabulary

No topics available

മലയാളം

No topics available

Computer Science

No topics available

Simple Arithmetic and Mental Ability

ലഘു ഗണിതം (Simple Arithmetic)മാനസിക ശേഷി (Mental Ability)

കുടുംബ ബന്ധങ്ങൾ (Family Relations)

 

കുടുംബ ബന്ധങ്ങൾ

Father

അച്ഛൻ

Mother

അമ്മ

Brother

സഹോദരൻ

Sister

സഹോദരി

Uncle (Father’s brother)

അമ്മാവൻ

Uncle (Mother’s brother)

അമ്മാവൻ

Aunt (Father’s sister)

അമ്മായി

Aunt (Mother’s sister)

അമ്മായി

Son

മകൻ

Daughter

മകൾ

Nephew (Brother’s/ Sister’s son)

സഹോദരന്റെ/സഹോദരിയുടെ മകൻ

Niece (Brother’s /Sister’s daughter)

സഹോദരന്റെ/സഹോദരിയുടെ മകൾ

Grandfather

മുത്തച്ഛൻ

Grandmother

മുത്തശ്ശി

 

മാതൃകാ ചോദ്യങ്ങൾ 

Q. ഒരു പുരുഷൻ ഒരു സ്ത്രീയോട് പറഞ്ഞു, "നിന്റെ  സഹോദരന്റെ ഏക മകൻ എന്റെ ഭാര്യയുടെ സഹോദരനാണ്''. ആ സ്ത്രീ ആ പുരുഷന്റെ ഭാര്യയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

100/2023/OL Time Keeper (Degree Level Mains Examination 2022)

(A) സഹോദരി

(B) അമ്മ

(C) അമ്മായി

(D) മുത്തശ്ശി

ഉത്തരം: (C) അമ്മായി

  • ചോദ്യത്തിൽ പറഞ്ഞിട്ടുള്ള 'പുരുഷന്റെ ഭാര്യയുടെ' അച്ഛന്റെ സഹോദരിയാണ് 'സ്ത്രീ'. അതിനാൽ ആ 'സ്ത്രീ' ആ 'പുരുഷന്റെ ഭാര്യയുടെ' അമ്മായിയാണ്.

Q. A യുടെ മകൻ B, C യെ വിവാഹം ചെയ്തു, അവളുടെ സഹോദരി D, E യെ വിവാഹം കഴിച്ചു, B യുടെ സഹോദരൻ ആണ് E. അങ്ങനെയാണെങ്കിൽ C എങ്ങനെ E യുമായി ബന്ധപ്പെട്ടിരിക്കുന്നു?

031/2023-M Degree Level Prelims Examination Stage 1

(A) നാത്തൂൻ 

(B) സഹോദരി

(C) മകൻ

(D) കസിന്‍

ഉത്തരം: (A) നാത്തൂൻ 

  • ഇവിടെ സഹോദരങ്ങളായ B യും E യും സഹോദരിമാരായ C യെയും D യെയും വിവാഹം കഴിച്ചിരിക്കുന്നു. അതിനാൽ C,  E യുടെ Sister-in-law (മലയാളം ചോദ്യപ്രകാരം നാത്തൂൻ) ആണ്.

ശ്രേണികൾ- സംഖ്യാ ശ്രേണികൾ അക്ഷര ശ്രേണികൾ (Series)

മാതൃകാ ചോദ്യങ്ങൾ 

ലാഭവും നഷ്ടവും (Profit and Loss)

സാധാരണ പലിശയും കൂട്ടു പലിശയും (Simple and Compound Interest)

പലിശ (Interest)

ഒരു ബാങ്കിൽ, അല്ലെങ്കിൽ ഫിനാൻഷ്യൽ സ്ഥാപനത്തിൽ പണം നിക്ഷേപിക്കുമ്പോൾ സാധാരണയായി അതിന് പലിശ ലഭിക്കും. അതുപോലെ, ഒരാൾ ബാങ്കിൽ നിന്നോ മറ്റോ പണം വായ്പയെടുക്കുമ്പോൾ, അതിന് പലിശ നൽകണം. പലിശ നിരക്ക് സാധാരണയായി ശതമാന നിരക്കായി വർഷംപ്രതി (per annum) എന്ന രീതിയിൽ കണക്കാക്കും.

പണവും സമയവും അടിസ്ഥാനമാക്കി ഒരാൾ മറ്റൊരാൾക്ക് ധനസഹായം നൽകുമ്പോൾ, ആ സേവനത്തിന് ആയി ലഭിക്കുന്ന അധിക തുകയാണ് പലിശ.

പലിശ കണക്കാക്കാൻ രണ്ടു അടിസ്ഥാനരീതികൾ നിലവിലുണ്ട്:

  1. സാധാരണ പലിശ (Simple Interest)
  2. കൂട്ടു പലിശ (Compound Interest)

സാധാരണ പലിശ (Simple Interest)


ഒരു നിശ്ചിത സമയത്തേക്ക്, നിശ്ചിത പലിശനിരക്കിൽ,  പ്രധാന തുക (Principal) മാത്രം അടിസ്ഥാനമാക്കി കണക്കാക്കുന്ന പലിശയാണ് സാധാരണ പലിശ.

നിക്ഷേപിച്ച യഥാർത്ഥ തുക അഥവാ പ്രധാന തുകയെ  (P)  മാത്രം അടിസ്ഥാനമാക്കിയാണ് സാധാരണ പലിശ പലിശ കണക്കാക്കുന്നത്    

P പ്രധാന തുക,  R% വാർഷിക പലിശനിരക്കിൽ, T  വർഷം കഴിഞ്ഞുള്ള പലിശ ഈ സൂത്രവാക്യത്തിലൂടെ കണക്കാക്കാം:
 
സാധാരണ പലിശ = [പ്രധാന തുക (P)×പലിശ നിരക്ക് (R)×സമയം (T)] / 100

S.I stands for Simple Interest (സാധാരണ പലിശ)

P denotes the principal amount (പ്രധാന തുക)

R is the interest rate in percentage (പലിശനിരക്ക്)

T is the time duration in years (സമയപരിധി, വർഷങ്ങളിൽ)

 

To Calculate the Amount,

മൊത്തം തുക (A) = പ്രധാന തുക (P) + സാധാരണ പലിശ (S.I)

അഥവാ,

Amount (A)  = Principal (P) + Simple Interest (S.I)

ഉദാഹരണം:

Q. ഒരു വ്യക്തി ₹10,000 ഒരു ബാങ്കിൽ 8% സാധാരണ പലിശ നിരക്കിൽ നിക്ഷേപിച്ചാൽ, 3 വർഷത്തിനു ശേഷം അയാൾക്ക്‌ ലഭിക്കുന്ന തുക എത്രയാണ് ?

S.I = (10000 × 8 × 3) / 100 = ₹2400

മൊത്തം തുക (A) = 10000 + 2400  = ₹12,400

Compound Interest 


Compound Interest

C.I stands for Compound Interest

P denotes the principal amount

R is the interest rate in percentage

T is the time duration in years

 

ശതമാനം (Percentage)

ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീർണ്ണം, വ്യാപ്തം തുടങ്ങിയവ (Mensuration)

 

 

അംശബന്ധവും അനുപാതവും (Ratio and Proportion)

സംഖ്യകളും അടിസ്ഥാന ക്രീയകളും (Numbers and Basic Operation)

ഭിന്ന സംഖ്യകളും ദശാംശ സംഖ്യകളും (Fraction and Decimal Numbers)

സമയവും ദൂരവും (Time and Distance)

 

 

 

ശരാശരി (Average)

കൃത്യങ്കങ്ങൾ (Laws of Exponents)

പ്രോഗ്രഷനുകൾ (Progressions)

സമയവും പ്രവൃത്തിയും (Time and Work)

ദിശാവബോധം (Sense of Direction)

 

Q. K എന്നത് L-ല്‍ നിന്നും 40 മീറ്റര്‍ തെക്ക്-പടിഞ്ഞാറ് ആണ്. M എന്നത് L-ന്റെ തെക്ക്-കിഴക്ക് 40 മീറ്റര്‍ അകലെയാണെങ്കില്‍, K യുടെ ഏത് ദിശയിലാണ് M?

031/2023-M Degree Level Prelims Examination Stage 1

(A) പടിഞ്ഞാറ്

(B) കിഴക്ക്

(C) വടക്ക്

(D) തെക്ക്

ഉത്തരം: (B) കിഴക്ക്

Science and Technology

No topics available

Science

No topics available

Resources - PSC